ഭരണങ്ങാനം: വിലങ്ങുപാറ, ഒാശാന, അസീസി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായ്പാ ഒത്തുതീര്‍പ്പ് മേള

പാലാ: ഈരാറ്റുപേട്ട ബ്ലോക്കിലെ ബാങ്ക് വായ്പാ മേള വെള്ളിയാഴ്ച രാവിലെ പത്തിന് ഈരാറ്റുപേട്ട വ്യാപാരഭവനിലും ളാലം ബ്ലോക്കിലെ മേള 26-ന് പാലാ വ്യാപാരഭവനിലും നടക്കും.

ബി.എസ്.എന്‍.എല്‍.മേള

പാലാ: ബി.എസ്.എന്‍.എല്‍. മേള വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ പത്തിന് പാലാ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടത്തും. പുതിയ മൊബൈല്‍ കണക്ഷനുകള്‍, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി, സൗജന്യ 4 ജി സിം, എഫ്.ടി.ടി.എച്ച.്, ലാന്‍ഡ് ലൈന്‍ കണക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.

കെട്ടിടനികുതി ക്യാമ്പ്

കൊഴുവനാല്‍: കൊഴുവനാല്‍ പഞ്ചായത്തില്‍ വസ്തു, കെട്ടിടനികുതി സമാഹരണ ക്യാമ്പ് ആരംഭിച്ചു. പലിശ ഒഴിവാക്കി കരം അടയ്ക്കാം .

വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ്

മേലുകാവ്: മേലുകാവ് പഞ്ചായത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. പേവിഷബാധയ്ക്കുള്ള കുത്തിെവയ്പ് എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ലൈസന്‍സ് നല്കുന്നത്.

സെമിനാര്‍ നാളെ

പാലാ: കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച 2.30-ന് പാലാ ടോംസ് ചേമ്പറില്‍ സെമിനാര്‍ നടത്തും. ‘പ്രതിരോധത്തിന്റെ ആത്മീയത’ എന്ന വിഷയം ഫാ. ഡോ.വത്സന്‍ തമ്പു അവതരിപ്പിക്കും. പ്രൊഫ. പി.സി.ദേവസ്യ മോഡറേറ്ററാകും.

ആരോഗ്യജാഗ്രത

എരുമേലി: പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമാക്കി എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രതാ പരിപാടി വെള്ളിയാഴ്ച തുടങ്ങും. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാവിലെ പത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.

കേള്‍വി പരിശോധന ക്യാമ്പ്

എരുമേലി: ശ്രവണസഹായി വിതരണത്തിന്റെ മുന്നോടിയായി കേള്‍വി പരിശോധനാക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍ എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന 60 വയസിന് മുകളില്‍ പ്രയമുള്ളവര്‍ക്കാണ് ശ്രവണസഹായി നല്കുന്നത്.

അഭിമുഖം

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിലെ പാറത്തോട് പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള അപേക്ഷകരുടെ അഭിമുഖം 26, 27 തീയതികളിലും, കോരുത്തോട് പഞ്ചായത്തിലെ ഹെല്‍പ്പര്‍മാര്‍ക്ക് 22-നും, വര്‍ക്കര്‍മാര്‍ക്ക് 23-നും അഭിമുഖം നടക്കും. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് 21-നും, വര്‍ക്കര്‍മാര്‍ക്കുള്ള അഭിമുഖം 25-നും നടക്കുമെന്ന് സി.ഡി.പി.ഒ. അറിയിച്ചു.