ഭരണങ്ങാനം: ഇൻഫാ വിജ്ഞാനവ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടുചികിത്സാ സെമിനാർ തിങ്കളാഴ്ച മൂന്നിന് ഇൻഫാം ഹാളിൽ നടക്കും.

രജിസ്റ്റർ ചെയ്യണം

കടപ്ലാമറ്റം: സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ കാർഷികയന്ത്രങ്ങളുടെ വിവരശേഖരണം നടത്തുന്നു. ട്രാക്ടർ, ടില്ലർ, നടീൽയന്ത്രം, പമ്പുസെറ്റുകൾ, സ്‌പ്രേയറുകൾ, പുൽവെട്ടിയന്ത്രം മുതലായ യന്ത്രങ്ങളുടെ ഉടമസ്ഥർ സ്ഥിതിവിവരം 28-ന് മുമ്പായി കടപ്ലാമറ്റം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

തുല്യതാ കോഴ്‌സ് പ്രവേശം

കടപ്ലാമറ്റം: സാക്ഷരതാ മിഷൻ, പൊതുവിദ്യാഭ്യസ വകുപ്പുമായി ചേർന്ന് നടത്തുന്ന നാലാം തരം, ഏഴാം തരം തുല്യതാ കോഴ്‌സുകളിലേക്ക്‌ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് തുടർവിദ്യാകേന്ദ്രങ്ങളിൽ 25-നകം എത്തണം.

ലേബർ ഗ്രാമസഭകൾ

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്ത് കാരിശ്ശേരി വാർഡ് ലേബർ ഗ്രാമസഭ പാക്കാനം അങ്കണവാടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക്‌ നടക്കും. പഴയിടം, ചേനപ്പാടി, കിഴക്കേക്കര, ചെറുവള്ളി എസ്റ്റേറ്റ്, തുമരംപാറ, ഉമ്മിക്കുപ്പ, മുക്കൂട്ടുതറ, പ്രപ്പോസ്, പൊര്യൻമല വാർഡുകളിലെ ലേബർ ഗ്രാമസഭകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക്‌ യഥാക്രമം പഴയിടം അങ്കണവാടി, ചേനപ്പാടി ഗവ. എൽ.പി.സ്‌കൂൾ, തരകനാട്ട്കുന്ന് സെന്റ് ആന്റണീസ് എൽ.പി. സ്‌കൂൾ, ചെറുവള്ളി എൽ.പി. സ്‌കൂൾ, തുമരംപാറ ഗവ. ട്രൈബൽ എൽ.പി. സ്‌കൂൾ, ഇടകടത്തി ടാഗോർ വായനശാല, മുട്ടപ്പള്ളി ഡോ. അംബേദ്കർ യു.പി. സ്‌കൂൾ, മണിപ്പുഴ ക്രിസ്തുരാജ് എൽ.പി. സ്‌കൂൾ, കനകപ്പലം എം.ടി.എച്ച്.എസ്. എന്നിവിടങ്ങളിൽ നടക്കും.

ഇന്റർവ്യൂ

കാഞ്ഞിരപ്പള്ളി: അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൽ പാറത്തോട് പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് 20-നും വർക്കർ തസ്തികയിലേക്ക് 26, 27 തീയതികളിലും ഇന്റർവ്യൂ നടക്കും. കൂട്ടിക്കൽ പഞ്ചായത്തിൽ 21-നും 25-നും കോരുത്തോട് പഞ്ചായത്തിൽ 22-നും 23-നും യഥാക്രമം ഹെൽപ്പർ, വർക്കർ തസ്തികയിലേക്ക് ഇന്റർവ്യൂ നടക്കും.

പിഴപ്പലിശ ഒഴിവാക്കി

മൂന്നിലവ്: ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കിയതായി സെക്രട്ടറി അറിയിച്ചു.

തലപ്പലം: കെട്ടിടനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കിയെന്ന് സെക്രട്ടറി അറിയിച്ചു.

ബാനറുകൾ നിരോധിച്ചു

മൂന്നിലവ്: ഗ്രാമപഞ്ചായത്ത് പരിധിയിൽ അനുമതിയില്ലാതെ പരസ്യബോർഡുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

പഠനോത്സവം

പൂഞ്ഞാർ: ഗവ. എച്ച്.ഡബ്ല്യു. എൽ.പി.സ്‌കൂളിന്റെ പഠനോത്സവം ശനിയാഴ്ച 11-ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം ഗീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

കെട്ടിട നികുതി

പാറത്തോട്: ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശികയുള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം മാർച്ച് 31 വരെ പിഴപലിശ ഒഴിവാക്കി അടയ്ക്കുന്നതിന് പഞ്ചായത്തിൽ സൗകര്യമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

പരിശീലനം

മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾകുട്ടികൾക്ക് ‘ആരോഗ്യപരിപാലനം ആധുനിക ലോകത്തിലൽ’, ‘പാലിയേറ്റീവ് കെയറിൽ വിദ്യാർഥികളുടെ പങ്കാളിത്തം’ എന്നീ വിഷയങ്ങളിൽ 16-ന് ക്ലാസ് നടത്തും. കുര്യനാട് സെന്റ് ആൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി., എൻ.എസ്.എസ്. വിദ്യാർഥികൾക്കാണ് പരിശീലനം. ശനിയാഴ്ച രാവിലെ 10-ന് പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടങ്ങും

പാലാ: കരൂർ, പയപ്പാർ, ആണ്ടൂർക്കവല, വൈക്കോപ്പാടം, മുത്തോലി കവല എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

സെമിനാർ

കിടങ്ങൂർ: പി.കെ.വി. ലൈബ്രറിയുടെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഞായറാഴ്ച രാവിലെ 10.30-ന് ലൈബ്രറി ഹാളിൽ നടക്കും. കുട്ടികൾക്കായി ക്വിസ് മത്സരവും നടക്കും.