ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവഭാഗമായി ഞായറാഴ്ച വൈകീട്ട് കൊടിക്കൂറ സമർപ്പിക്കും. വൈകീട്ട് അഞ്ചിന് ഭരണങ്ങാനം ടൗണിലെ കാണിക്കമണ്ഡപത്തിൽനിന്ന് കൊടിക്കൂറ ഘോഷയാത്ര പുറപ്പെടും. താലപ്പൊലിയോടെ ക്ഷേത്രഗോപുരത്തിൽ സ്വീകരിച്ചാനയിക്കും. ക്ഷേത്രമണ്ഡപത്തിൽ 5.45-ന് കൂടത്തിനാൽ അമൃതാ സുരേഷ് കൊടിക്കൂറ സമർപ്പണം നിർവഹിക്കും.