ഭരണങ്ങാനം: രാജ്യത്തെ പൊതുമേഖലകളിലാകെ മൂലധനശക്തികളായ കോർപ്പറേറ്റുകൾ പിടിമുറുക്കുകയാണെന്ന് സി.പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ഭരണങ്ങാനം ഓശാന മൗണ്ടിൽ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് നാസറുദീൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, എ. ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാർ, ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ കുര്യാക്കോസ്, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ, ഫെഡറേഷൻ സ്ഥാപക നേതാവ് സോമരാജൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.