ഭരണങ്ങാനം: ഇൻഫാം വിജ്ഞാനവ്യാപന കേന്ദ്രത്തിൽ റബ്ബർ കർഷക സെമിനാർ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് നടക്കും. സോണി പുരയിടം പ്രഭാഷണം നടത്തും.

അപേക്ഷ ക്ഷണിച്ചു

പാലാ: സെന്റ് തോമസ് കോളേജിൽ ബി.വോക് പ്രിന്റിങ് ടെക്‌നോളജി ബിരുദ കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ വെള്ളിയാഴ്ച നാലിന് മുമ്പായി ഓഫിസിൽ എത്തണം.

പ്രതിഷേധിച്ചു

ചെമ്പിളാവ്: എൻ.എസ്.എസ്. കരയോഗങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ ചെമ്പിളാവ് എൻ.എസ്.എസ്. കരയോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ കുഴുപ്പള്ളിൽ പ്രമേയം അവതരിപ്പിച്ചു.

സൗജന്യ കോഴ്‌സുകൾ

പാലാ: നഗരസഭയുടെ നൈപുണ്യ പരിപാടിയുടെ ഭാഗമായി ആയുർവേദ സ്പാ തെറാപ്പി, എ.സി. മെക്കാനിക്ക്, ഡയറ്റ് അസിസ്റ്റന്റ്, ടൂ വീലർ മെക്കാനിക്ക് എന്നീ കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. ഫോൺ: 9947871272