അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പാർലമെന്ററി സെമിനാർ തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ടോം ജെ.കൂട്ടക്കര, പി.വി.മൈക്കിൾ, സ്റ്റാൻസൻ മാത്യു, ലാലി ബാബു, സാബു മാത്യു, ബിനു ജോൺ, ജെയിംസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.