വയലാ: ഗവ. എച്ച്.എച്ച്.എസ്. സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം സമ്പൂർണ പ്ലാസ്റ്റിക് രഹിത വയലാ എന്ന മുദ്രാവാക്യവുമായി ഇല റാലി നടത്തി. ചെടികളുടെ ഇലകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള പ്ലാക്കാർഡുമായി പ്ലാസ്റ്റിക് ഉയോഗത്തിന്റെ ദൂഷ്യവശങ്ങൾ അവതരിപ്പിച്ചു.
റാലിയുടെ ഭാഗമായി കടകൾ സന്ദർശിച്ച് തേക്കില, വട്ടയില തുടങ്ങിയ പ്രകൃതിദത്ത മാർഗങ്ങൾ പൊതിയുന്നതിനായി വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എ.ബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ.സജി ഫ്ളാഗോഫ് ചെയ്തു. കെ.ബൈജു സെബാസ്റ്റ്യൻ, ഇ.എസ്.അമൃത എന്നിവർ പ്രസംഗിച്ചു.