പൊൻകുന്നം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നബിദിനഘോഷയാത്രയ്ക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി. പൊൻകുന്നം മുസ്‌ലിം ജമാ അത്ത് നടത്തിയ ഘോഷയാത്രയ്ക്ക് പോലീസ് സ്റ്റേഷന് മുൻവശത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.കെ.വിജയരാഘവൻ ചീഫ് ഇമാം ഷംസുദീൻമൗലവിയെ പൊന്നാട അണിയിച്ചു. നബിദിന സന്ദേശം നൽകി. ബ്ലോക്ക് അംഗം എ.ആർ.സാഗർ, വാർഡ് അംഗം ബിന്ദു സന്തോഷ്, എസ്.ഐ.മാരായ പി.എച്ച്.ഹാഷിം, ജോൺസൺ ജോർജ്, കെ.വി.സാബു, സി.ആർ.ഒ. ബിനുമോൾ, പി.പ്രസാദ്, ജയപ്രകാശ്, പി.എം.സലിം തുടങ്ങിയവർ പങ്കെടുത്തു.