ഏറ്റുമാനൂർ: വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന സമ്മേളനം പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ജി.നടരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ. സതീഷ് ടി.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി.
ഗണേഷ് ഏറ്റുമാനൂർ പ്രമുഖ വ്യക്തികളെ ആദരിച്ചു. ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, ട്രഷറർ സി.കൃഷ്ണൻകുട്ടി, വിനയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി.കൃഷ്ണൻകുട്ടി ആലപ്പുഴ (പ്രസി.), കെ.എം.രാജു, എ.സി.രാജൻ, പി.കെ.രമേഷ്, ആർ.കൃഷ്ണകുമാർ, വി.ടി.ദേവരാജൻ (വൈസ് പ്രസി.), ജി.നടരാജൻ (ജന.സെക്ര.), എം.കെ.ഗോപാലകൃഷ്ണൻ, കെ.സി.ധനപാലൻ, വി.പി.വിജയകുമാർ, എ.പഴനിയപ്പൻ(സെക്ര.), എ.ജി.രാജൻ, എൻ.വിശ്വനാഥൻ, പി.എൻ.ശങ്കരൻകുട്ടി, അജിതാ ഗോപകുമാർ (ജോ.സെക്ര.), കെ.ഗോപാലകൃഷ്ണൻ കോട്ടയം (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.