പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ പൊൻകുന്നം പള്ളിക്ക് എതിർവശം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കെ.എൽ.21 ഇ.2859 നമ്പരിലുള്ള ബജാജ് ഡിസ്കവർ ബൈക്കാണ് അഞ്ചുദിവസമായി ഇവിടെ ഇരിക്കുന്നത്. രജിസ്ട്രേഷൻ രേഖ പ്രകാരം നെടുമങ്ങാട് സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം. പൊൻകുന്നം പോലീസ് അന്വേഷണം ആരംഭിച്ചു.