പാലാ : കോവിഡ് കാലത്ത് ആരാധനാലയങ്ങളുടെ ശില്പമാതൃക തടിക്കഷണങ്ങൾ ഉപയോഗിച്ച് തീർത്ത് ബിനീഷിന്റെ വ്യത്യസ്തമായ കലാനിപുണത. കെഴുവംകുളം കുന്നേപ്പറമ്പിൽ ബിനീഷാണ് (35) ആരാധനാലയങ്ങളുടെ മാതൃക കൊത്തുപണിയിലൂടെ നിർമ്മിക്കുന്നത്. പാലായിലെ പ്രശസ്തമായ കുരിശുപള്ളിയുടെയും കെഴുവംകുളം ക്ഷേത്രത്തിന്റെയും ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ മാതൃകകളാണ് നിർമ്മിച്ചത്. ഗ്ളാസിന്റെ ജോലികൾ ചെയ്യുന്ന ബിനീഷ് കോവിഡ് കാലത്ത് തന്റെ കലാപരമായ കഴിവുകൾ വിനിയോഗിക്കാനാണ് തടിയിൽ ശില്പമാതൃകകൾ തീർക്കാൻ തുടങ്ങിയത്. പാലാ കുരിശുപള്ളിയുടെ മാതൃക ഉൾപ്പെടെയുള്ളവ നിർമ്മിച്ചത് ചെറിയ തടിക്കഷണങ്ങൾ കൂട്ടിച്ചേർത്താണ്.