കോട്ടയം : ചിരട്ടപ്പാലിന് (കപ്പ് ലമ്പ് റബ്ബർ) നിലവാര മാനദണ്ഡം നിശ്ചയിച്ച് ഇറക്കുമതിക്ക്‌ അനുമതി നേടാനുള്ള റബ്ബർ വ്യവസായികളുടെ നീക്കം അനുവദിക്കരുതെന്ന് തോമസ് ചാഴികാടൻ എം.പി. പ്രധാനമന്ത്രിയോടും കേന്ദ്ര വാണിജ്യമന്ത്രിയോടും ആവശ്യപ്പെട്ടു. ഷീറ്റ് റബ്ബറിന് 165 രൂപവരെ ലഭിക്കുന്ന സാഹചര്യത്തിൽ 50 രൂപ വിലയ്ക്ക് കപ്പ് ലമ്പ് റബ്ബർ ഇറക്കുമതിചെയ്താൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ റബ്ബർ കർഷകർ പ്രതിസന്ധിയിലാകും. റബ്ബർ മേഖലയെ തകർക്കുന്ന നടപടിയിൽനിന്ന്‌ കേന്ദ്രം പിന്തിരിയണമെന്നും തോമസ് ചാഴികാടൻ എം.പി. ആവശ്യപ്പെട്ടു.