പുന്നത്തുറ വെസ്റ്റ് : എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികവും പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.

ഇരുന്നൂറോളം പഠനോപകരണ കിറ്റുകളും ഇരുപത് സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. കെ.എൻ.മോഹനൻ അധ്യക്ഷത വഹിച്ചു. ഇ.എസ്.ബിജു, പ്രിയ സജീവ്, ടി.പി.മോഹൻദാസ്, എം.കെ.സുഗതൻ, ബിജു കുമ്പിക്കൻ, സുനിതാ ബിനീഷ്, ടി.യു.സോമശേഖരൻ, എം.സി.ജോസഫ്, ടി.എ.മണി, ജോണി കുര്യൻ, സജി മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.