കോട്ടയം : ഗ്രാമീണകുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനായി നടത്തിയ ഈസ് ഓഫ് ലിവിങ്‌ സർവേ ആദ്യമായി പൂർത്തിയാക്കിയത് കോട്ടയത്ത്. ഫീൽഡ് തല വിവരശേഖരണവും ആദ്യം പൂർത്തിയായത് കോട്ടയത്താണ്. വിവരങ്ങൾ പൂർണമായും മൊബൈൽ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്തു.

29-നാണ് നടപടികൾ അവസാനിച്ചത്. ജില്ലയിലെ 118 വില്ലേജുകളിൽ 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിലൂടെ കണ്ടെത്തിയ 68113 കുടുംബങ്ങളുടെ വിവരശേഖരണമാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപ്പഞ്ചായത്തിലാണ് ഗ്രാമപ്പഞ്ചായത്തുതല സർവേ ആദ്യം പൂർത്തിയാക്കിയത്.