കോട്ടയം : സാംസ്കാരികവകുപ്പും ലളിതകലാ അക്കാദമിയുംചേർന്ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടത്തുന്ന വനിതാ ചിത്രകലാ ക്യാന്പ് ചൊവ്വാഴ്ച സമാപിക്കും.

കെ.ജെ.ആരതി അന്നമറിയ, അഹല്യരാജ്, എസ്.അമ്മു, ടി.കെ.ആനന്ദവല്ലി, അഞ്ജു ആചാര്യ, അഞ്ജു പിള്ള, അനുപമ ഏലിയാസ്, ആശാ നന്ദൻ, ഡോ. പി.കെ.ഭാഗ്യലക്ഷ്മി, ദീപ്തി പി.വാസു, ജാൻസി ജോസഫ്, ജിലുമോൾ മാരിയറ്റ്‌ തോമസ്, എം.ആർ. ജിഷ, മെറിൻ മേരി ജെയിംസ്, നെസീമ, ഷൈലജ ഹനീഫ, സിബിന, സിതാര അന്നുക്കാരൻ, സ്‌മിജ വിജയൻ, സ്മിത എം.ബാബു, എ.വിജയകുമാരി, വിജിനി ഡൊമിനിക്, വീനീഷ, വീനീത വിൽഫ്രഡ്, യാമിനി മോഹൻ എന്നിവരാണ് പങ്കെടുത്തത്.

ചൊവ്വാഴ്ച മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കും.

ഗായിക വൈക്കം വിജയലക്ഷ്മി, നടിയും സഹസംവിധായകയും വസ്ത്രാലങ്കാരത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേത്രിയുമായ സബിതാ ജയരാജ്, തബല വാദക രത്നശ്രീ അയ്യർ, 104-ാംവയസ്സിൽ സാക്ഷരതാ മികവുത്സവത്തിൽ വിജയിച്ച അക്ഷരമുത്തശ്ശി കുട്ടിയമ്മ കോന്തി, നർത്തകി ഭവാനി ചെല്ലപ്പൻ, ദേശീയ ഭിന്നശേഷി പുരസ്കാര ജേത്രി രശ്മി മോഹൻ എന്നിവരെയാണ് ആദരിക്കുക. സമാപന സമ്മേളനം നടി മിയാ ജോർജ് ഉദ്ഘാടനംചെയ്യും.