ഈരാറ്റുപേട്ട : പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്ക്കെതിരേ സി.പി.എം. പൂഞ്ഞാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം രമേഷ് ബി. വെട്ടിമറ്റം അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം.എച്ച്. ഷെനീർ, ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, രമാ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, വി.എൻ. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.