ചങ്ങനാശ്ശേരി : വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി.ക്ക്‌ വിടരുതെന്നാവശ്യപ്പെട്ട് മുസ്‍ലിം സർവിസ് സൊസൈറ്റി ചങ്ങനാശ്ശേരി താലൂക്ക് കമ്മിറ്റി വഖഫ് ബോർഡ് മേഖലാ ഓഫീസിന് മുൻപിൽ ധർണ നടത്തി.

പ്രസിഡന്റ് കെ.എം.രാജ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ഹബീബ് ഉദ്ഘാടനംചെയ്തു. കെ.എസ്.ഹലീൽ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. നജീബ് പത്താൻ, പി.എ.ഷാജി, ടി.പി.ഷാജഹാൻ, പി.ടി.സിനാജ് സാദിക്ക് കാപ്പിവീട്ടിൽ, എ.ജലാലുകുട്ടി, എ.നവാസ് എന്നിവർ പ്രസംഗിച്ചു.