കുറവിലങ്ങാട് : ജലവിതരണക്കുഴലിടാൻ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച കുറവിലങ്ങാട് പള്ളിക്കവല-ഇലക്കാട് റോഡ് അപകടാവസ്ഥയിലാക്കിയതിൽ ബാപ്പുജി സ്വാശ്രയസംഘം പ്രതിഷേധിച്ചു. വാട്ടർ അതോറിറ്റിക്ക് പരാതിയും നൽകി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുവകുപ്പിനും തദ്ദേശ ജനപ്രതിനിധികൾക്കും പഞ്ചായത്തു സെക്രട്ടറിക്കും പരാതി കൈമാറി. ഓരോ മഴ കഴിയുമ്പോഴും റോഡ് കൂടുതൽ ശോചനീയാവസ്ഥയിലാവുന്നു. സമീപ വാസികൾക്കുണ്ടായ നാശനഷ്ടങ്ങൾ കരാറുകാരൻ നൽകണമെന്നും സ്വാശ്രയ സംഘം ആവശ്യമുന്നയിച്ചു. പ്രശ്‌നം പരിഹരിക്കാൻ വൈകിയാൽ പ്രത്യക്ഷ ജനകീയസമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജിജോ വടക്കേടം അധ്യക്ഷത വഹിച്ചു. കൺവീനർ ബെന്നി ഒറ്റക്കണ്ടം, പ്രസിഡന്റ് ജോൺ കുന്നേൽ, സെക്രട്ടറി ജിബിൻ പ്ലാത്തോട്ടം, രാജു ആശാരിപറമ്പിൽ, ജോർജ് മൈലള്ളംതടം, ജെയിംസ് ഈഴറേട്ട് തുടങ്ങിയവർ പങ്കെടുത്തു.