വൈക്കം : കേന്ദ്ര സർക്കാർ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വികസനത്തിനായി അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാർ ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് കമ്മിറ്റി മിനി സിവിൽ സ്റ്റേഷനുമുൻപിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് ധർണ നടത്തും. കേരള ഉള്ളാട മഹാസഭ സംസ്ഥാന പ്രസിഡൻറ് ശകുന്തള വൈക്കം ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ.നീലകണ്ഠൻ, ജില്ലാ ജനറൽ സെക്രട്ടറി സി.എസ്.നാരായണൻകുട്ടി, പി.വി.പ്രസന്നൻ, പി.എസ്.സജു, കെ.ഡി.സന്തോഷ്, എസ്.അപ്പു എന്നിവർ നേതൃത്വം നൽകും.