കുറിച്ചി : ബി.എം.എസ്. സ്ഥാപകദിനത്തിൽ സേവാപ്രവർത്തനങ്ങൾ നടത്തി തൊഴിലാളികൾ. കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബി.എം.എസ്. പഞ്ചായത്ത് സെക്രട്ടറി പി.ടി.വിനോദിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സുരേഷ് കുമാർ ശ്രമസേവ ഉദ്ഘാടനം ചെയ്തു. ബി.ആർ.മഞ്ജീഷ്, ആര്യമോൾ പി.രാജ്, എ.എൻ.വിനയകുമാർ, ശ്രീലത, രാജീവ്, സന്തോഷ്‌കുമാർ, അനിൽ കുമാർ, ജയ ഓമനക്കുട്ടൻ, ശ്രീകല, നിഷ, സ്മിത അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.