മാടപ്പള്ളി : ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കണ്ണവട്ട മുതൽ ദൈവംപടിവരെ റോഡിന്റെ വശത്ത് കാടുകൾ വളർന്നുനിൽക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി.

കാടുകൾ വെട്ടിത്തെളിക്കാനും റോഡിന്റെ തിട്ടയുടെ ഉയരംകുറയ്ക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

അധികൃതർക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ടോണി കുട്ടംപേരൂർ അറിയിച്ചു.