ഉഴവൂർ : പഞ്ചായത്തിൽ ഉഴവൂർ കൃഷിഭവൻ ടിഷ്യു കൾച്ചർ വാഴവിത്തുകൾ നൽകി. 2600-ഓളം വാഴവിത്തുകൾ ആണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എസ്.സുനിൽ, കൃഷി ഓഫീസർ ഹാരിസ്, രാജേഷ്, അലക്‌സ് പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.