കോട്ടയം : എം.സി.റോഡിൽ ചൂട്ടുേവലി ജങ്ഷനിൽ വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‌ പരിക്കേറ്റു. എസ്.എച്ച്. മൗണ്ട് സ്വദേശി ഷാജിക്കാണ്‌ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.30-നായിരുന്നു അപകടം. വട്ടമ്മൂട് ഭാഗത്തുനിന്ന്‌ വന്ന ബൈക്ക് എം.സി.റോഡിലേക്ക്‌ കയറുമ്പോൾ കോട്ടയം ഭാഗത്തേക്ക്‌ വന്ന വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷാജി റോഡിലേക്ക്‌ തെറിച്ചുവീണു. നാട്ടുകാരും വാൻ ഓടിച്ചിരുന്നയാളും ചേർന്നാണ്‌ ഷാജിയെ ആശുപത്രിയിൽ എത്തിച്ചത്‌. കൺട്രോൾ റൂം പോലീസും സ്ഥലത്ത് എത്തിയിരുന്നു.