വെച്ചൂർ : വൈക്കം-വെച്ചൂർ കൈപ്പുഴമുട്ട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. വെച്ചൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി. വെച്ചൂർ ഇടയാഴം ജങ്‌ഷനിൽ നടന്ന ധർണ യു.ഡി.എഫ്. വൈക്കം നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വർഗീസ് പുതുപ്പള്ളി അധ്യക്ഷത വഹിച്ചു. അധികൃതരുടെ അനാസ്ഥയ്ക്കെതിരേ കടുത്ത സമരപരിപാടികൾ നടത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി. അംഗം മോഹൻ ഡി.ബാബു പറഞ്ഞു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ സോജി ജോർജ്, പി.കെ.മണിലാൽ, യു.ബാബു, കെ.ഗിരീശൻ, പി.വി.ജയന്തൻ, ഷാജി മുഹമ്മദ്, എസ്.മനോജ് കുമാർ, എം.രഘു, പി.ജി.ഷാജി, ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.