കുറിച്ചി : ഗ്രന്ഥശാലകൾ ഒരു പ്രദേശത്തിന്റെ പൈതൃക സ്മാരകങ്ങളാണെന്ന് ടി.എസ്.സലിം. കുറിച്ചി കെ.എൻ.എം. പബ്ളിക് ലൈബ്രറിയുടെ പുസ്തകശേഖരണ പരിപാടിയായ ‘പുസ്തകവണ്ടി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് പോസ്റ്റൽ ലൈബ്രറിയുടെ ചങ്ങനാശ്ശേരി യൂണിറ്റ് ഭാരവാഹികളിൽ നിന്നു ലൈബ്രറി പ്രസിഡന്റ്‌ ടി.എസ്.സലിം പുസ്തകങ്ങൾ ഏറ്റുവാങ്ങി. യോഗത്തിൽ ലൈബ്രറി സെക്രട്ടറി എൻ.ഡി. ബാലകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് അംഗം സുജിത ബിജു, പോസ്റ്റൽ ലൈബ്രറി ഭാരവാഹികളായ പി.എ.നൗഷാദ്, ഷെറീഫ്, പി.എസ്. നൗഷിദീൻ, ലൈബ്രറി ഭാരവാഹികളായ നിബു ഏബ്രഹാം, എൻ.ഡി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തകവണ്ടിയിലൂടെ ലൈബ്രറിയുടെ പുസ്തകശേഖരത്തിൽ 2000 പുസ്തകങ്ങൾ എത്തിക്കുവാനാണ് ഭാരവാഹികൾ ലക്ഷ്യമിടുന്നത്. വിവരങ്ങൾക്ക്: 9447598924 .