വൈക്കം : തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാർ നടപ്പാക്കുന്ന സാമ്പത്തികസംവരണത്തിനെതിരേ എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി. താലൂക്ക് ഓഫീസിനുമുന്നിൽ എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറി പി.പി.സന്തോഷ് പ്രതിഷേധജ്വാല ഉദ്ഘാടനംചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി.വിവേക്, അഖിൽ മാടക്കൽ, സുനിൽ നടുവിലെ, രതീഷ് അക്കരപ്പാടം, രമേശ് കൊക്കാട്ട്, ഗോപാലകൃഷ്ണൻ ടി.വി.പുരം, ശങ്കർദാസ് എന്നിവർ പ്രസംഗിച്ചു.