കാണക്കാരി : അഖില കേരള വിശ്വകർമ മഹാസഭ 792-ാം നമ്പർ കാണക്കാരി ശാഖയുടെ ഇ-ശ്രം കാർഡ് രജിസ്ട്രേഷൻ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.എസ്. ശ്രീധരൻ നിർവഹിച്ചു.

ശാഖാ പ്രസിഡന്റ് സി.കെ. നാരായണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാർഡ് വിതരണം ഉദ്ഘാടനം ബോർഡ് മെമ്പർ എൻ.പി.പ്രസാദ് നിർവഹിച്ചു.

സെക്രട്ടറി നെൽജി, ശാഖാ രക്ഷാധികാരി ഡോ. എം.എൻ. വിജയൻ, യൂണിയൻ ഖജാൻജി ടി.എൽ.ശശി, ശാഖാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രശേഖർ, ശാഖാ ഖജാൻജി സി.കെ.സതീശൻ എന്നിവർ പ്രസംഗിച്ചു.