കാഞ്ഞിരപ്പള്ളി : ഇതരസംസ്ഥാന തൊഴിലാളികളെ തെരുവുനായ ആക്രമിച്ചു. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ സിരിൻജിത്ത് (20) എന്നയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കൂടുതൽ പേരെ ആക്രമിക്കാൻ ശ്രമിച്ചതോടെ തെരുവുനായയെ തൊഴിലാളികൾ തല്ലിക്കൊന്നു.

ഞായറാഴ്ച ഉച്ചയോടെ ബസ്‍സ്റ്റാൻഡിന് സമീപത്താണ് തൊഴിലാളികളെ തെരുവുനായകൾ ആക്രമിച്ചത്. ബസ്‍സ്റ്റാൻഡ് പരിസരം, കാഞ്ഞിരപ്പള്ളി ടൗൺ, മിനി സിവിൽ സ്റ്റേഷൻ, കുരിശുങ്കൽ തുടങ്ങിയയിടങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.