38 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മണിമല ബസ് സ്റ്റാൻഡിന്റെ അവസ്ഥ ദയനീയമാണ്. ദേശീയ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നാടൻ കലാഗ്രാമമായി പ്രഖ്യാപിച്ച വെള്ളാവൂരിൽ അധികൃതർ വിഭാവനം ചെയ്ത ടൂറിസം സാധ്യതാപഠനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കുളത്തൂർമൂഴി തുരുത്ത്, കുളത്തുങ്കൽ ഹിൽ വ്യൂ, വെള്ളാക്കൽപ്പാ എന്നീ പ്രദേശങ്ങളിലെ ടൂറിസം വികസനസാധ്യതകളിൽ ഇനിയുമെങ്കിലും എത്തുന്ന ഭരണസമിതി ശ്രദ്ധ ചെലുത്തണം.
പ്രകാശ് മണിമല, അധ്യാപകൻ