കോട്ടയം : ചൂടുപിടിച്ച പ്രചാരണത്തിരക്കിനിടയിൽ സ്ഥാനാർഥി അമ്മൂമ്മയുടെ റോളിലേക്കും.
പനച്ചിക്കാട് കണിയാമല അഞ്ചാം വാർഡ് യു.ഡി.എഫ്. സ്ഥാനാർഥി പ്രിയദർശിനി എന്ന പ്രിയ മധുസൂദനനാണ് പ്രചാരണത്തിനിടയിൽ പേരക്കുട്ടി ജനിച്ച സന്തോഷം പങ്കിടുന്നത്.
ശനിയാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് മകൻ ഉണ്ണിലാലിന്റെ ഭാര്യ വിദ്യ പ്രസവിച്ചത്.
മരുമകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വെള്ളിയാഴ്ച വൈകീട്ട് മുതൽ പ്രചാരണത്തിന് അവധി കൊടുത്ത് പ്രിയയും ആശുപത്രിയിലെത്തി.
ശനിയാഴ്ച പൂർണമായും പ്രചാരണമൊഴിവാക്കി കുഞ്ഞിനൊപ്പം കഴിഞ്ഞ അമ്മൂമ്മ ഞായറാഴ്ച കളത്തിലിറങ്ങും.