തലയോലപ്പറമ്പ് : നീർപാറ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പ്ലസ് ടു പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. നൂറുമേനി ഇത് തുടർച്ചയായി പതിനാറാം തവണയാണ്.

17 ആൺകുട്ടികളും 12 പെൺകുട്ടികളും ഉൾപ്പെടെ 29 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. എം.വി.അമിത 94 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. പഠനത്തോടൊപ്പം മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും ഈ കുട്ടികൾ കഴിവ് തെളിയിച്ചവരാണ്. കൈറ്റ് വിക്ടേഴ്സ് ചാനൽ ആരംഭിക്കുന്നതിനുമുമ്പുതന്നെ എല്ലാ കുട്ടികളിലേക്കും ഓൺലൈൻ പഠനം എത്തിക്കാൻ സാധിച്ചു എന്നത് വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു. അധ്യാപികമാരായ സിസ്റ്റർ ധന്യ, സിസ്റ്റർ ജാൻസിലിൻ, ജയാ രേണു, സ്മിത എന്നിവരാണ് ക്ലാസ് നയിച്ചിരുന്നത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് അഭിമാനാർഹമായ വിജയം നേടിയെടുക്കാൻ സാധിച്ചത് പ്രിൻസിപ്പൽ സിസ്റ്റർ റെന്നി പറഞ്ഞു.