വൈക്കം : മുടങ്ങിയ വൈക്കം-ഗുരുവായൂർ കെ.എസ്.ആർ.ടി.സി. സർവീസ് ബുധനാഴ്ചമുതൽ വീണ്ടും തുടങ്ങി. രാവിലെ 5.15-നാണ് വൈക്കത്തുനിന്ന് ഗുരുവായൂർക്ക് പോകുന്നത്. പഴയ സമയവും അതേ റൂട്ടിലുമാണ് ഓടുന്നത്. വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഏക സൂപ്പർഫാസ്റ്റ് സർവീസാണിത്. ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്ത് പോയി അവിടെനിന്ന് കൊട്ടാരക്കര വഴി വൈക്കത്ത് തിരികെയെത്തും. വൈക്കത്തുനിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ ബസ് പ്രതിഷേധത്തെ തുടർന്ന് തിരികെയെത്തിക്കുകയായിരുന്നു.