കോ‌ട്ടയം : ജൂലായ് 21മുതൽ 27വരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 10.54 ശതമാനമാണ്.ടി.പി.ആർ 15-നു മുകളിൽ നിൽക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിൽ 11 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. അയ്‌മനം, കുറവിലങ്ങാട്, കാണക്കാരി, മാഞ്ഞൂർ, ഉദയനാപുരം, കുമരകം, കറുകച്ചാൽ, പുതുപ്പള്ളി, പാറത്തോട്, മറവൻതുരുത്ത്, കുറിച്ചി എന്നിവയാണിത്.ജില്ലയിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ ടി.പി.ആർ. അഞ്ച് ശതമാനത്തിൽ താഴെയാണ്.കല്ലറ, കൂട്ടിക്കൽ, കിടങ്ങൂർ, മേലുകാവ്

എന്നിവയാണിത്.കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്കിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന മേഖലകളിൽ അടുത്ത ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇളവുകൾ അനുവദിച്ചും ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവായി.