കൂട്ടിക്കൽ : കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മേഖലാ കമ്മിറ്റികൾ എം.ജി. സർവകലാശാല റാങ്ക് ജേതാക്കളായ അമൃത കെ.അനിൽ, അമൃത പി.അനിൽ, എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വിജയികളെയും അനുമോദിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയായി. വിനോദ് കെ.എൻ. അധ്യക്ഷത വഹിച്ച യോഗത്തിൽ ജോമോൻ ഐക്കര, ഷിയാദ് കൂട്ടിക്കൽ, വി.എം.ജോസഫ്, അൻസാരി മഠത്തിൽ, സി.സി.ജോയ്, ജിജോ കാരക്കാട്, ജോസ് ഇടമന, കെ.ആർ.രാജി, ഷമീർ കെ.പി., മായ ജയേഷ്, സൗമ്യ ഷമീർ, സുഷമ സാബു, നിയാസ് പാറയിൽപുരയിടം, ശിവദാസ് പി.ജി., ശരൺ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.