മുരിക്കുംവയൽ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ലാബിന്റെയും ലൈബ്രറിയുടെയും നിർമാണോദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശൂഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് രേഖാ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ ദിലീഷ് ദിവാകരൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.എൻ.സോമരാജൻ, പ്രസന്ന ഷിബു, ബിൻസി മാനുവൽ, സി.വി. അനിൽകുമാർ, കെ.ജെ. പ്രസാദ്, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു.