വൈക്കം : ജന്മനക്ഷത്രമായ തിരുവാതിര നാളിൽ പതിവുതെറ്റാതെ വൈക്കത്തപ്പന് ആയിരംകുടം അഭിഷേകം നടത്തി രമേശ് ചെന്നിത്തല. പൂജയും കാണിക്കയും സമർപ്പിച്ച് പ്രാർഥിച്ചു. പാർട്ടി പ്രവർത്തകരോ, അടുത്ത ബന്ധുക്കളോ ഇല്ലാതെ ഒറ്റയ്ക്കാണ് രമേശ് ബുധനാഴ്ച തിരുനടയിലെത്തിയത്. വൈക്കത്തപ്പന് കദളിപ്പഴനേദ്യവും നടത്തി. മേൽശാന്തിമാരായ റ്റി.ഡി.നാരായണൻ നമ്പൂതിരി, റ്റി.എസ്.നാരായണൻ നമ്പൂതിരി എന്നിവരാണ് വഴിപാട് പൂജകൾ നടത്തിയത്.