പ്രായോഗിക ബുദ്ധിമുട്ടുണ്ട്

സുരക്ഷയുടെ കാര്യത്തിൽ ഹെൽ​െമറ്റിന്റെ തീരുമാനം മികച്ചതാണ്. പക്ഷേ, സാധാരണക്കാർക്ക് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ടാകും. കുട്ടികളെ പിന്നിലിരുത്തി സുരക്ഷാ െബൽറ്റ് ധരിപ്പിക്കുന്നത് കൂടുതൽ അപകടകരമാണ്. കുട്ടികൾ ചെരിയുമ്പോൾ വാഹനത്തിന്റെ ബാലൻസ് നഷ്ടപ്പെടാം.

സുധീഷ്, നടമേൽ. അനുകൂലിക്കുന്നു

ഇരുചക്രവാഹനങ്ങളോടിക്കുമ്പോൾ ഹെൽ​െമറ്റും കുട്ടികളെ പിന്നിലിരിത്തുമ്പോൾ ഇപ്പോൾ പറഞ്ഞിരിക്കുന്ന സുരക്ഷാബെൽറ്റും അനിവാര്യമാണ്. പക്ഷേ, പ്രായപരിധിയെ പൂർണമായി അനുകൂലിക്കാനാവില്ല. മൂന്നുവയസുള്ള കുട്ടികൾക്ക് മുതൽ ഹെൽെമറ്റ് നിർബന്ധമാക്കുന്നതാകും നല്ലത്.

ഹരിപ്രിയ സന്തോഷ്, അധ്യാപിക.

അനുകൂലിക്കാനാവില്ല

ഒൻപത് മാസമായ കുഞ്ഞിനെ ഹെൽ​െമറ്റ് ധരിപ്പിച്ചുകൊണ്ട് യാത്ര ചെയ്യിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ശരാശരി അഞ്ച്‌വയസ്സിന് മുകളിലേക്കുള്ള കുട്ടികൾക്ക് നിർബന്ധമാക്കിയാൽ തെറ്റില്ല.

ഷാജിൽ അലി, കങ്ങഴ

നല്ല കാര്യമാണ്

കുട്ടികൾക്ക് ഹെൽ​െമറ്റ് നിർബന്ധമാക്കിയ തീരുമാനം മികച്ചതാണ്. പൂർണമായി അനുകൂലിക്കുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുതിയ തീരുമാനങ്ങൾ എടുക്കാതെ വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നടപടിക്രമങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

ഡോ.ഗോപിക അജികുമാർ, ചമ്പക്കര

KTM