പൂഞ്ഞാർ : കുന്നോന്നി സീറോ പോയിന്റിലെ തോടിന് നടുവിൽ സ്വാഭാവിക നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന വൻമരം അടിയന്തരമായി വെട്ടിമാറ്റണമെന്ന് കുന്നോന്നി ജനമൈത്രി റെസിഡൻസ് കൗൺസിൽ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ പ്രകൃതിക്ഷോഭ സമയത്ത് മലവെള്ളപ്പാച്ചിൽ വന്നപ്പോൾ ഈ വൻമരം തോടിന് നടുവിൽ നിന്നതിനാൽ മലവെള്ളം ഗതിമാറി കുന്നോന്നി പൂഞ്ഞാർ റോഡിലേക്ക് കുത്തിയൊഴുകുകയുണ്ടായി.

മരം വെട്ടിമാറ്റാത്തപക്ഷം ഇനിയൊരു മലവെള്ളപ്പാച്ചിൽ ഉണ്ടായാൽ പ്രദേശവാസികൾക്ക് ജീവനും സ്വത്തിനും ഭീഷണിയാകും. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് റെസിഡൻസ് കൗൺസിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിക്ക് കത്തുനല്കിയെന്ന് കൗൺസിൽ പ്രസിഡന്റ് പ്രസാദ് കുരുവിള, ജോർജ് സെബാസ്റ്റ്യൻ, ജാൻസ് വയലിക്കുന്നേൽ എന്നിവർ അറിയിച്ചു.