തലയോലപ്പറമ്പ് : എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റ് പ്രളയബാധിത പ്രദേശങ്ങളിൽ കേഡറ്റുകൾ സമാഹരിച്ച പാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. സി.പി.ഒ. ഉഷാകുമാരി, എ.സി.പി.ഒ. അനിൽ, ഡി.ഐ.എബി, കേഡറ്റുകൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സഹായം വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കുട്ടിക്കൽ പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്തു.

സൗജന്യ കേൾവി പരിശോധനാക്യാമ്പ്

കോട്ടയം : കേൾവിക്കുറവോ. എൽസെലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ കേൾവി പരിശോധനയും ശ്രവണ സഹായികളും നൽകുന്നു. ശ്രവണ സഹായികൾക്ക് 20ശതമാനംവരെ വിലക്കുറവും നാലുവർഷം വാറന്റിയും നൽകുന്നു. ആദ്യം ബുക്ക് ചെയുന്ന 10 പേർക്ക് 30ശതമാനം വിലക്കുറവും നൽകും. ഫോൺ: 7559939590, 7511145551

പുന്നപ്ര-വയലാർ അനുസ്മരണം

വൈക്കം : 75 വർഷം കഴിഞ്ഞിട്ടും പുന്നപ്ര-വയലാർ സമരത്തിന്റെ ഓർമ കെടാതെ നിൽക്കുന്നത് സമരം സൃഷ്ടിച്ച രാഷ്ട്രീയമൂല്യങ്ങളും സാമൂഹിക മാറ്റത്തിനാവശ്യമായ പ്രചോദനങ്ങളും സമൂഹത്തെ സ്വാധീനിക്കുന്നതുകൊണ്ടാണെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ. എ.ഐ.ടി.യു.സി. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പുന്നപ്ര-വയലാർ സമരത്തിന്റെ 75-ാം വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.എൻ. രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, ലീനമ്മ ഉദയകുമാർ, കെ. അജിത്ത്, ജോൺ വി.ജോസഫ്, എൻ.എം.മോഹനൻ, കെ.ഡി. വിശ്വനാഥൻ, കെ.എസ്. രത്‌നാകരൻ തുടങ്ങിവർ പ്രസംഗിച്ചു.

വഴിയോരക്കച്ചവടം ഒഴിപ്പിക്കണം

വൈക്കം : പ്രധാന റോഡുകളിൽ അനുമതിയില്ലാതെ വഴിയോരക്കച്ചവടം നടത്തുന്നവരെ ഒഴിപ്പിച്ച് ടൗണിലെ കച്ചവടസ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ മുനിസിപ്പൽ ലൈസൻസ് വ്യാപാരികൾ എടുക്കില്ലെന്ന് സമിതി നഗരസഭയ്ക്ക് കൊടുത്ത പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്റർ സ്കൂൾ എക്സിബിഷൻ

പെരുവ : കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിലെ സയൻസ്, കണക്ക് വിഭാഗം ഓൺലൈൻ ഇന്റർ സ്കൂൾ സയൻസ്, മാത്‌സ്‌ എക്‌സിബിഷൻ മത്സരം നടത്തി. വിവിധ വിദ്യാലയങ്ങളിൽനിന്നായി 40 കുട്ടികൾ പങ്കെടുത്തു. ചങ്ങനാശ്ശേരി എസ്.ബി.കോളേജ് അസി. പ്രൊഫ. ഡോ. അജിത്ത് ജെയിംസ്, തലയോലപ്പറമ്പ് സെന്റ് ജോർജ് ഹൈസ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ജി.ലൂക്കോസ്, ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ കെ.എസ്.ശ്രീധരൻ, ജില്ല അക്കാദമിക്ക് ചെയർമാൻ പി.വേണുഗോപാൽ എന്നിവർ മൂല്യനിർണയം നടത്തി.

റോഡ് ഉപരോധിച്ചു

വൈക്കം : വൈക്കം-വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. റോഡ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉദ്ഘാടനംചെയ്തു. ടി.എ.റെജീർ അധ്യക്ഷത വഹിച്ചു.

അധ്യാപക ഒഴിവ്

വൈക്കം : വെച്ചൂർ ഗവ.ഹൈസ്‌കൂളിൽ മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. 30-ന് രണ്ടിനാണ് അഭിമുഖം.

കുലഖേഖരമംഗലം : ഗവ.ഹൈസ്‌കൂളിൽ യു.പി.എസ്.എ.യുടെ ഒഴിവുണ്ട്. 28-ന് 11-ന് അഭിമുഖം നടക്കണം.‍‌

വൈക്കം : ടൗൺ ഗവ.എൽ.പി.സ്‌കൂളിൽ അധ്യാപകരുടെ ഒഴിവുണ്ട്. 30-ന് 11-ന് അഭിമുഖം നടക്കും.

കുറുപ്പന്തറ : മാഞ്ഞൂർ സൗത്ത് ഗവ.ഹൈസ്‌കൂളിൽ എൽ.പി.വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് 30-ന് 11-ന് അഭിമുഖം നടത്തും. ടി.ടി.സി., കെ-ടെറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

തലയോലപ്പറമ്പ് : എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലും(ഗണിതം) യു.പി.വിഭാഗത്തിലും അധ്യാപക ഒഴിവുണ്ട്. ഹൈസ്കൂളിന് 10.30-നും യു.പി.ക്ക്‌ 11.30-നും ശനിയാഴ്ച അഭിമുഖം നടക്കും. ഫോൺ: 9446497773.