ഭരണങ്ങാനം : തിരക്കേറിയ ഭരണങ്ങാനം ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതായിട്ടു നാളുകളേറെയായിട്ടും നടപടിയില്ല. മഴയും വെയിലുമേറ്റ് കടവരാന്തയിലും റോഡിലും ആളുകൾക്ക് നിൽക്കേണ്ടിവരുന്നു. പാർക്കിങ്ങിനു പോലും ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്ത ടൗണിൽ ബസുകൾ റോഡിൽ നിർത്തുന്നതും അപകടങ്ങൾക്കിടയാക്കുന്നു. ടൗണിൽ ബസ്ബേയോടുകൂടി കാത്തിരിപ്പുകേന്ദ്രം നാളുകളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. റോഡ് സുരക്ഷാ ഫണ്ടിൽനിന്നു മാണി സി. കാപ്പൻ എം.എൽ.എ.യുടെ ഇടപെടലിൽ 95.5ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭരണങ്ങാനം ടൗണിൽ ബസ് ബേയോടുകൂടിയ കാത്തിരിപ്പ് കേന്ദ്രത്തിനും ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ നിർമാണം വൈകുകയാണ്.