തലയോലപറമ്പ് : പഞ്ചായത്തിലെ പാടശേഖരങ്ങൾ പുഞ്ച കൃഷി കൃഷിക്കായി ഒരുങ്ങി. 17 പാടശേഖരങ്ങളിലായി 1650 ഏക്കറിലാണ് നെൽകൃഷി നടക്കുന്നത്. ഇതിൽ 124 ഏക്കർ വിസ്തൃതിയുള്ള പൊന്നുരുക്കുംപാറ പാടശേഖരത്തിലാണ് ആദ്യം വിത്തുവിതച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത് ഉദ്ഘാടനംചെയ്തു.

സമിതി പ്രസിഡന്റ് പി. ശശിധരന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചള്ളാങ്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രുതിദാസ്, വാർഡ് മെമ്പർമാരായ എം.ടി. ജയമ്മ, ജോസ് ജേക്കബ് വേലിക്കകം, വി.കെ.രവി, കൃഷി ഓഫീസർ തെരേസ അലക്സ്, പി.സി. പ്രാദ്, കെ.കെ. ബാബു, രാജു, ബിനുമാത്യു, കെ. സദാനന്ദൻ, ഇസഹാക്ക് തുടങ്ങിയവർ പങ്കെടുത്തു.