ചങ്ങനാശ്ശേരി : സാമ്പത്തിക സംവരണ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കാനെടുത്ത അധികാരികളുടെ നടപടികളെ സ്വാഗതം ചെയ്യുന്നതായി ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ ചങ്ങനാശ്ശേരി അതിരൂപതാ നേതൃസമിതി യോഗം.

പ്രസിഡന്റ് പ്രൊഫ. ജോസഫ് ടിറ്റോ അദ്ധ്യക്ഷത വഹിച്ചു. യോഗം അതിരൂപതാ ഡയറക്ടർ റവ.ഡോ. തോമസ് കറുകക്കളം ഉദ്‌ഘാടനം ചെയ്തു.

അതിരൂപതാ ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, കെ.പി.മാത്യു, ജിജി പേരകശേരി, തോമസ് കുട്ടംപേരൂർ, ബേബിച്ചൻ പുത്തൻപറമ്പിൽ, ജോബ് കൊല്ലമന, ലാലിച്ചൻ മറ്റത്തിൽ, പാപ്പച്ചൻ നേര്യംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.