ചെമ്മലമറ്റം : പച്ചക്കറികൾക്ക് വില കുത്തനെ ഉയരുമ്പോൾ വീടുകളിൽ തങ്ങൾ കൃഷിചെയ്ത നാടൻ പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണത്തിന് നൽകി മാതൃകയാകുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വിദ്യാർഥികൾ. സ്‌കൂൾ നടപ്പാക്കുന്ന ‘എന്റെ വീടിന് എന്റെ കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നിരവധി വിദ്യാർഥികളാണ് വീടുകളിൽ തങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.

വെണ്ട, പയർ, മത്തൻ, കോവക്കാ, പാവയ്ക്കാ, വെള്ളരിക്കാ, മുളക് എന്നിവയാണ് വിദ്യാർഥികൾ കൃഷിചെയ്യുന്നത്. ഹെഡ്മാസ്റ്റർ സാബു മാത്യു പതിപ്പള്ളി. സിനു ജോസഫ്, സിസ്റ്റർ എൽസൻ പി. ജോർജ് എന്നിവരുടെ മാർഗനിർദേശത്തിലാണ് കൃഷി.