തലയോലപ്പറമ്പ് : എ.ജെ.ജെ.എം.ഗവ.ഗേൾസ് ഹൈസ്കൂളിൽ ശാസ്ത്ര പാർക്ക്‌ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കൽ, വാർഡുമെമ്പർ ഷിജി വിൻസെന്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ലയിൽ ഗവ. സ്കൂളുകളിൽ ശാസ്ത്ര പാർക്ക് അനുവദിച്ചുകിട്ടിയ ഏക സ്കൂൾ ആണ് എ.ജെ.ജെ.മെമ്മോറിയൽ ഗവ.ഗേൾസ് ഹൈസ്കൂൾ.