കോട്ടയം : മണ്ഡല പൂജയുടെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശാസ്താനടയിൽ വിശേഷാൽ പൂജാവേളകളിൽ നിയന്ത്രണങ്ങൾ പാലിച്ച് ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നു.
രാവിലെ 10-ന് അഷ്ടാഭിഷേകവും വൈകീട്ട് 6.45-ന് വിശേഷാൽ ദീപാരാധനയും വാദ്യമേളങ്ങളോടെയാണ് നടക്കുന്നത്.
ശാസ്താനടയിൽ ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിന് പെരിയസ്വാമിമാരുടെ സേവനം ലഭിക്കും. ഇടവേളകളിൽ അയ്യപ്പന്മാരുടെ ചെറുസംഘങ്ങൾ ഇടത്താവളമായ തിരുനക്കരയിലെത്തി കീഴ്‌പതിവ് അനുസരിച്ചുള്ള ദർശനവും വഴിപാടു സമർപ്പണവും നടത്തി വരുന്നു.