അതിരമ്പുഴ : സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി. വികാരി റവ. ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
ശനിയാഴ്ച രാവിലെ ആറിനും ഏഴിനും വിശുദ്ധകുർബാന. വൈകീട്ട് അഞ്ചിന് ആഘോഷമായ വിശുദ്ധകുർബാനയും വിശുദ്ധ ചാവറയച്ചന്റെ നൊവേനയും. ഞായറാഴ്ച രാവിലെ 5.15-ന് ചെറിയപള്ളിയിലും ആറിനും 7.45-നും 9.45-നും വലിയപള്ളിയിലും വിശുദ്ധ കുർബാന.
വൈകീട്ട് 4.15-ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, ദൈവാലയത്തിനുളളിൽ പ്രദക്ഷിണം. തുടർന്ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.