കോട്ടയം : എസ്.എസ്.എൽ.സി. ഉന്നതവിജയം നേടിയ പ്രതിഭകൾക്ക് അനുമോദനവും സംസ്ഥാന യുവജന ക്ഷേമബോർഡ് മെമ്പറും യുവജനതാദൾ(എസ്) സംസ്ഥാന പ്രസിസിഡൻറുമായ ഷെരീഫ് പാലോളിക്ക് സ്വീകരണവും നൽകി.

യുവജനതാദൾ(എസ്) ജില്ലാ പ്രസിഡൻറ് സജീവ് കറുകയിലിന്‍റെ അധ്യക്ഷതയിൽ ജനതാദൾ(എസ്) ജില്ലാ പ്രസിഡൻറ് എം.റ്റി.കുര്യൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ യുവജനതാദൾ(എസ്) സംസ്ഥാന പ്രസിഡൻറ് ഷെരീഫ് പാലോളി ഉപഹാരം നൽകി അനുമോദിച്ചു.