തിടനാട് : സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടോമി ഈറ്റതോടിനു യുവജനപക്ഷം തിടനാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ടോമി ഈറ്റതോടിനെ പൊന്നാടയണിച്ച്‌ ആദരിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ്‌ തോമസ് വടകര, ജോർജ് സെബാസ്റ്റ്യൻ, ജോ ജിയോ ജോസഫ്, പ്രിൻസ് മൂവേലിൽ, ജോബി പാലക്കുടിയിൽ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.