തമ്പലക്കാട് : ചാമംപതാൽ പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ചൈതന്യ ബസിലെ ജീവനക്കാരാണ്ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയിരുന്ന തങ്ങളുടെ ബസിലെ സ്ഥിരം യാത്രികയായ ഇളങ്ങുളം നായിപ്ലാവ് സ്വദേശിനിയുടെ മക്കൾക്ക് സ്മാർട്ട്‌ ഫോൺ നൽകിയത്. ജീവനക്കാരായ അരുൺ കുമാർ, ലിജിൻ ഫിനോ, ജോബിൻ മുഞ്ഞനാട്ട് എന്നിവർ ചേർന്നു സമാഹരിച്ച തുകഉപയോഗിച്ചാണ് സ്മാർട്ട്‌ ഫോൺ നൽകിയത്.