കോട്ടയം : ജില്ലയിൽ 1136 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1111 പേർക്കും സമ്പർക്കംമുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ 25 പേർ രോഗബാധിതരായി. പുതുതായി 10,881 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.44 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 499 പുരുഷൻമാരും 483 സ്ത്രീകളും 154 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

801 പേർ രോഗമുക്തരായി. 6447 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇതുവരെ ആകെ 2,16,849 പേർ കോവിഡ് ബാധിതരായി. 2,08,005 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32,286 പേർ ക്വാറൻറീനിൽ കഴിയുന്നുണ്ട്.